Sunday, August 31, 2025
Mantis Partners Sydney
Home » കുവൈറ്റ് വിഷമദ്യ ദുരന്തം; മരണം 13 ആയി, 31 പേർ വെന്റിലേറ്ററുകളിൽ
കുവൈറ്റ് വിഷമദ്യ ദുരന്തം; മരണം 13 ആയി, 31 പേർ വെന്റിലേറ്ററുകളിൽ

കുവൈറ്റ് വിഷമദ്യ ദുരന്തം; മരണം 13 ആയി, 31 പേർ വെന്റിലേറ്ററുകളിൽ

by Editor

കുവൈറ്റ് സിറ്റി: ഓഗസ്റ്റ് 13, കുവൈറ്റിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ വിഷ മദ്യം കഴിച്ചതിനെ തുടർന്ന് ഇത് വരെയായി 13 പേർ മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിഷ ബാധയേറ്റ് ഇത് വരെയായി 63 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാർ ആണെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു. രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ആശുപത്രികളും കുവൈറ്റ് വിഷ നിയന്ത്രണ കേന്ദ്രവും തമ്മിലുള്ള അടിയന്തരവും നിരന്തരവുമായ ഏകോപനം നടത്തി വരികയാണ്.

31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു , 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. അതെ സമയം മരണ മടഞവരിൽ 6 മലയാളികളും 2 വീതം പേർ ആന്ധ്ര, തമിഴ് നാട് സ്വദേശികളും ഒരാൾ ഉത്തർ പ്രദേശ് സ്വദേശിയുമാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. വിഷ ബാധയേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിഷ ബാധ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ചികിത്സ തേടി വിവിധ ആശുപത്രികളിൽ എത്തുകയും ചെയ്തിരുന്നു.

വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്

Send your news and Advertisements

You may also like

error: Content is protected !!