പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘രാജാ സാബ്’. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായിരിക്കും. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്പേ ആകാംക്ഷയുണര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ ‘രാജാസാബ്’, ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. അമാനുഷികമായ ചില ത്രില്ലിങ് നിമിഷങ്ങളും പ്രണയംനിറച്ച രംഗങ്ങളും അതിരുകളില്ലാത്ത സിനിമാറ്റിക് അനുഭവവും ചിത്രം പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിട്ടുണ്ടെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാക്കുകള്‍.
മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വേറിട്ടൊരു ഹൊറർ റൊമാൻ്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന ‘രാജാസാബ്’ പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരുദൃശ്യവിസ്‌മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാൾ, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മാതാവ്. തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയാണ്.
ട്രെയ്‌ലർ >>