Wednesday, July 30, 2025
Mantis Partners Sydney
Home » ഹണി റോസിന്റെ ‘റേച്ചല്‍’ ഇന്നുമുതൽ തീയറ്ററുകളിൽ.
ഹണി റോസിന്റെ 'റേച്ചല്‍’ ഇന്നുമുതൽ തീയറ്ററുകളിൽ.

ഹണി റോസിന്റെ ‘റേച്ചല്‍’ ഇന്നുമുതൽ തീയറ്ററുകളിൽ.

by Editor

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ‘റേച്ചല്‍’ ഇന്നുമുതൽ തീയറ്ററുകളിൽ. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാണ്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നെല്ലിയാമ്പതിയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു റിവ‌ഞ്ച് ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.

ബോബി ചെമ്മണ്ണൂരിന് ജാമ്യം ഇല്ല; 14 ദിവസം റിമാൻഡിൽ.

Send your news and Advertisements

You may also like

error: Content is protected !!