Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » സിപിഎമ്മിൽ 75 വയസ് പ്രായപരിധി കർശനമാക്കി; നേതൃനിരയിൽ പുതുമുഖങ്ങൾക്ക് അവസരം
സിപിഎമ്മിൽ 75 വയസ് പ്രായപരിധി കർശനമാക്കി; നേതൃനിരയിൽ പുതുമുഖങ്ങൾക്ക് അവസരം

സിപിഎമ്മിൽ 75 വയസ് പ്രായപരിധി കർശനമാക്കി; നേതൃനിരയിൽ പുതുമുഖങ്ങൾക്ക് അവസരം

by Editor
Send your news and Advertisements

മധുരയിൽ ഏപ്രിൽ 2 മുതൽ നടക്കുന്ന 24-ാമത് സിപിഎം പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി കർശനമാക്കാൻ ധാരണയായതോടെ, നേതൃനിരയിൽ പുതുമുഖങ്ങൾക്ക് അവസരമൊരുങ്ങും. പുതിയ ജനറൽ സെക്രട്ടറിയായി എം. എ. ബേബി, ബി. വി. രാഘവലൂ, അശോക് ധാവ്ളെ എന്നിവരുടെ പേരുകൾ പരിഗണനയിലാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മറ്റ് ആർക്കും പ്രായപരിധിയിൽ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് പൊതുനിലപാട്. എന്നാൽ പോളിറ്റ് ബ്യൂറോയിലെ വൃന്ദ കാരാട്ട്, മാണിക് സർക്കാർ, പ്രകാശ് കാരാട്ട്, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണൻ എന്നിവർക്കാണ് 75 വയസ് പ്രായപരിധി ബാധകമാവുക. വൃന്ദ കാരാട്ടിനും മാണിക് സർക്കാരിനും ഇളവ് നൽകണമെന്ന് ആവശ്യം ഉയർന്നെങ്കിലും അന്തിമതീരുമാനം പാർട്ടി കോൺഗ്രസിൽ നിർണയിക്കും.

വൃന്ദ കാരാട്ടിന് ഇളവ് ലഭിച്ചാൽ വനിതാ ജനറൽ സെക്രട്ടറി എന്ന നിലയിൽ പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പാർട്ടി ദേശീയ തലത്തിൽ കൂടുതൽ വിപുലീകരിക്കണമെന്ന ആവശ്യവും നിലനിൽക്കുന്നു. കെ. എം. ബേബിക്ക് അനുഭവസമ്പത്ത് അനുകൂലമാണെങ്കിലും കേരളത്തിൽ പാർട്ടി ഒതുങ്ങുന്നു എന്ന വിമർശനം പരിഗണിച്ചേക്കും എന്നാണ് വിലയിരുത്തൽ.

You may also like

error: Content is protected !!