Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » സിനിമ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
സിനിമ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

സിനിമ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

by Editor
Send your news and Advertisements

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം സ്വദേശിയാണ്. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കർ.

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കി. അപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ‌ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.

മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്‌മോർട്ടം പരിശോധനയിലേ വ്യക്തമാകൂ.

You may also like

error: Content is protected !!