Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » വിസ തട്ടിപ്പ്: പ്രതിയെ വീട്ടിൽകയറി കീഴ്‌പ്പെടുത്തി പൊലീസ്
വിസ തട്ടിപ്പ്: പ്രതിയെ വീട്ടിൽകയറി കീഴ്‌പ്പെടുത്തി പൊലീസ്

വിസ തട്ടിപ്പ്: പ്രതിയെ വീട്ടിൽകയറി കീഴ്‌പ്പെടുത്തി പൊലീസ്

by Editor
Send your news and Advertisements

വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽകയറി പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. കണ്ണൂർ അടൂരിൽ നടന്ന സംഭവത്തിൽ സുഹൈൽ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പൊലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ പൊലീസ് സുഹൈലിന്റെ മുറിയിലേക്ക് അതിവേഗം പ്രവേശിക്കുകയും, കട്ടിലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തതായി കാണാം. സുഹൈലിനെ മർദ്ദിച്ചപ്പോൾ വീട്ടിലെ സ്ത്രീകൾ നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം.

വിസ നല്‍കാമെന്ന് പറഞ്ഞ് മങ്കട സ്വദേശിയില്‍ നിന്ന് പണം വാങ്ങിയെന്നാണ് സുഹൈലിനെതിരായ കേസ്. മഫ്തിയിലെത്തിയ പൊലീസുകാര്‍ യാതൊരു വിവരവും തങ്ങളോട് പറയാതെ നേരെ സുഹൈലിന്റെ മുറിയിലേക്ക് കടന്നുചെന്ന് മര്‍ദിച്ച് ബലമായി സുഹൈലിനെ പിടിച്ചുകൊണ്ട് പോയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതിയെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി സുഹൈലിന്റെ കുടുംബം രംഗത്തെത്തി.

കസ്റ്റഡിയിലിരിക്കെ ടൊയ്‌ലറ്റ് ക്ലീനര്‍ കുടിച്ച പ്രതി ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

 

You may also like

error: Content is protected !!