Wednesday, March 25, 2026
Home » വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി.
വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി.

വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി.

by Editor
Send your news and Advertisements

ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വധുവിന്റെ അമ്മ വരനൊപ്പം ഒളിച്ചോടി . മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും കൈക്കലാക്കിയാണ് യുവതിയും, പ്രതിശുത വരനും ഒളിച്ചോടിയത്.

മകളുടെ വിവാഹം യുവാവുമായി നിശ്ചയിച്ചത് ഒളിച്ചോടിയ അമ്മ തന്നെയാണെന്നും വിവാഹ ഒരുക്കങ്ങൾ നടത്താനെന്ന വ്യാജേന വരൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ വരുമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി.

ഏപ്രിൽ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തുകളും വിതരണം ചെയ്തിരുന്നു. എന്നാൽ, ഷോപ്പിംഗിന് എന്ന വ്യാജേന ഒരുമിച്ച് വീട് വിട്ടുപോയ വരനും അമ്മായിയമ്മയും പിന്നീട് തിരിച്ചു വന്നില്ല. സംഭവത്തിൽ കേസെടുത്ത മദ്രക് പൊലീസ് ഇരുവരുടെയും ഫോൺ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!