Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » വടകരയിൽ കാറും വാനും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം.
വടകരയിൽ കാറും വാനും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം.

വടകരയിൽ കാറും വാനും കൂട്ടിയിടിച്ചു; 4 പേർക്ക് ദാരുണാന്ത്യം.

by Editor
Send your news and Advertisements

കോഴിക്കോട്: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു മരണം. മാഹി പുന്നോൽ സ്വദേശി പ്രഭാകരൻ്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രൻ്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വടകര ദേശീയപാതയ്‌ക്ക് സമീപത്ത് വച്ചാണ് അപകടം നടന്നത്.

കൂട്ടിയിടിയിൽ ഇരുവാഹനങ്ങളുടെയും മുൻഭാ​ഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനം വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പെട്രോൾ പമ്പിൽ നിന്ന് എണ്ണ അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാ​ഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വൈകിട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്.

You may also like

error: Content is protected !!