Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » റെക്കോഡ് ഭേദിച്ച് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു.
സ്വർണം

റെക്കോഡ് ഭേദിച്ച് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു.

by Editor
Send your news and Advertisements

റെക്കോഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തിൽ ഇന്നത്തെ വില. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,880 രൂപയായി. ഇന്നലെ 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്നത്തെ വിലയോടൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 65,890 രൂപ വേണം. ഒരു ​ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,280 രൂപ കൊടുക്കണം. കഴിഞ്ഞ വർഷം ജനുവരിയിൽ ഇതേ ദിവസം 22 കാരറ്റ് പവന് 46,400 രൂപയായിരുന്നു. അതായത് കൃത്യം ഒരു വർഷം കൊണ്ട് 14,480 രൂപയാണ് സ്വർണം പവന് ഉയർന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 81,007 രൂപ നിലവാരത്തിലാണ്.

You may also like

error: Content is protected !!