Monday, September 1, 2025
Mantis Partners Sydney
Home » രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനെത്തുന്നു
രാഷ്ട്രപതി ദ്രൗപദി മുർമു

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനെത്തുന്നു

by Editor

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനെത്തുന്നു,​ അടുത്ത മാസം മേയിൽ ഇടവ മാസ പൂജയ്ക്ക് ദർശനത്തിനെത്താനാണ് ആലോചിക്കുന്നത്. ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യത്തിന് രാഷ്ട്രപതി ഭവന്‍, തിരുവിതാംകൂര്‍ ദേവസ്വത്തെ ബന്ധപ്പെട്ടുവെന്നാണ് വിവരം. നിലയ്ക്കല്‍വരെ ഹെലികോപ്റ്ററില്‍ എത്തിയശേഷം പമ്പയില്‍നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് അറിയുന്നത്.

രാഷ്ട്രപതി എന്ന് എത്തുമെന്ന് ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇടവമാസ പൂജയ്ക്കിടെ മേയ് 17-നോട് അടുത്ത് ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടത്താനാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ നിര്‍ദേശം. പത്തംതിട്ട ജില്ലാ കളക്ടര്‍ അടക്കം അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏത് ദിവസമായിരിക്കും ദര്‍ശനത്തിന് സൗകര്യം എന്നും ആരാഞ്ഞിട്ടുണ്ട്. മേയ് 14 മുതല്‍ 19 വരെ നടതുറന്നിരിക്കും. ആ ദിവസങ്ങള്‍ സൗകര്യപ്രദമാണെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!