Thursday, July 31, 2025
Mantis Partners Sydney
Home » രഞ്ജി ട്രോഫി ഫൈനൽ: ആദ്യദിനം 250 കടന്ന് വിദര്‍ഭ, ഇന്ന് കേരളത്തിന് നിർണായക ദിനം
രഞ്ജി ട്രോഫി ഫൈനൽ: ആദ്യദിനം 250 കടന്ന് വിദര്‍ഭ, ഇന്ന് കേരളത്തിന് നിർണായക ദിനം

രഞ്ജി ട്രോഫി ഫൈനൽ: ആദ്യദിനം 250 കടന്ന് വിദര്‍ഭ, ഇന്ന് കേരളത്തിന് നിർണായക ദിനം

by Editor

2024-25 സീസണിലെ രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ വിദർഭ 254/4 എന്ന ശക്തമായ നിലയിൽ. ആദ്യ ഘട്ടത്തിൽ 24 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വിദർഭ പിന്നീട് ശതമായി തിരിച്ചു വന്നു. ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന് നാലാം വിക്കറ്റിൽ 215 റൺസ് പങ്കിട്ടതോടെ വിദർഭ മത്സരം പിടിച്ചടക്കി. കരുണ്‍ നായർ 86 റൺസിൽ പുറത്തായപ്പോൾ, മലേവാർ 138 റൺസുമായി ക്രീസിൽ തുടരുകയാണ്.

ഇന്ന് രണ്ടാം ദിനം കേരള ബൗളർമാർക്ക് നിർണ്ണായകമാണ്. വിദർഭയുടെ ടോപ് ഓർഡർ തകർന്നെങ്കിലും മുഖ്യ ബാറ്റർമാർ ബാറ്റിങ്ങിന് ഇറങ്ങിയിട്ടില്ല. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ 933 റൺസ് നേടിയ യഷ് റാത്തോഡും 674 റൺസ് നേടിയ അക്ഷയ് വഡ്കറും ഇപ്പോഴും ക്രീസിലേക്കെത്താനുണ്ട്. കേരളം രണ്ടാം ദിനം ആദ്യ മണിക്കൂറുകളിൽ തന്നെ വിദർഭയെ തകർക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇത് സാധിച്ചില്ലെങ്കിൽ വിദർഭ വൻ സ്കോറിലേക്ക് നീങ്ങും, അത് കേരളത്തിന്റെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.

മത്സരത്തിൽ ടോസ് നേടി കേരളം ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. സെമി കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഫാസ്റ്റ് ബൗളര്‍ ഏദന്‍ ആപ്പിള്‍ ടോം ഇടംനേടി. കളിയാരംഭിച്ച് രണ്ടാം പന്തില്‍ തന്നെ കേരളം വിക്കറ്റ് വേട്ട തുടങ്ങി. വിദര്‍ഭയുടെ പാര്‍ഥ് രേഖാഡെയെ (0) എം.ഡി നീധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ഏഴാം ഓവറില്‍ ദര്‍ശന്‍ നല്‍ക്കാണ്ടെയെ (1) നിധീഷ്, ബേസിലിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ടീം സ്‌കോര്‍ 24-ല്‍ നില്‍ക്കേ 35 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ 19-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കി.

എന്നാൽ, ഈ ബാക്കിയുള്ള ഓവറുകളിൽ മത്സരത്തിന്റെ ഗതി മാറ്റിയത് ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന കൂട്ടുകെട്ടായിരുന്നു. വൻ തകർച്ചയ്ക്കിരയായ വിദർഭയെ ഈ കൂട്ടുകെട്ട് കരകയറ്റി. പിച്ചിന്റെ സ്വഭാവം ബാറ്റിംഗിന് അനുകൂലമാകുമ്പോൾ കേരളം പ്രതിരോധം പാളുകയായിരുന്നു. സച്ചിൻ ബേബി ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഇരുവരും അതിജീവിച്ചു. കരുണ്‍ നായർ സെഞ്ചുറിയിലേക്ക് നീങ്ങുന്നതിനിടയിൽ റണ്ണൗട്ടാകുകയായിരുന്നു. 86 റൺസിൽ നിൽക്കെ രോഹൻ കുന്നുമ്മലിന്റെ നേരിട്ടുള്ള ത്രോയിൽ കരുണ്‍ പുറത്തായി. അതേസമയം, ഡാനിഷ് മലേവാറും (138) യഷ് തക്കൂറും (5) പുറത്താകാതെ നിന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ, വിദർഭയുടെ സ്കോർ 254/4.

രണ്ടാം ദിനം കേരളം വിദർഭയെ വേഗത്തിൽ പുറത്താക്കാനായില്ലെങ്കിൽ, മത്സരം കേരളത്തിന് കൂടുതൽ കടുപ്പമേറിയതാകും. ബൗളർമാരുടെ മികച്ച പ്രകടനം മാത്രമേ കേരളത്തിന് ഈ മത്സരം തിരിച്ച് പിടിക്കാൻ സഹായിക്കുകയുള്ളു.

Send your news and Advertisements

You may also like

error: Content is protected !!