നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എക്സിറ്റ് പോള്‍ ഫലങ്ങളുടെ ബലത്തിൽ രണ്ടിടങ്ങളിലും എന്‍ഡിഎ വിജയ പ്രതീക്ഷയിലാണ്. ഇന്ത്യാ സഖ്യം പ്രത്യേകിച്ച് അവകാശവാദങ്ങള്‍ക്ക് തയ്യാറായിട്ടില്ല. അതേ സമയം ജാര്‍ഖണ്ഡില്‍ ജെഎംഎം ഭരണത്തുടര്‍ച്ച അവകാശപ്പെട്ടു. ജാര്‍ഖണ്ഡില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ ഇന്ത്യ സഖ്യത്തിന് വലിയ ആഘാതമാകും. ആദിവാസികള്‍ ഭിന്നിപ്പിക്കപ്പെടും എന്ന് അവസാനഘട്ടത്തില്‍ നടത്തിയ പ്രചാരണം ഇന്ത്യ സഖ്യത്തിന് അനുകൂലമായേക്കുമെന്ന് ആ ക്യാമ്പ് വിലയിരുത്തുന്നു. സോറന്‍റെ അഴിമതിയും ജെഎംഎമ്മിലെ അന്തഛിദ്രവും ഇത്തവണ അവസരമൊരുക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
മഹാരാഷ്ട്രയിൽ മഹായുതി, മഹാവികാസ് അഘാഡി സഖ്യങ്ങളുടെ നിലനില്‍പിനായുള്ള പോരാട്ടം ദേശീയ തലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറെ നിര്‍ണ്ണായകമാണ്. എക്സിറ്റ് പോള്‍ പ്രവചനങ്ങൾ മിക്കതും മഹായുതിക്ക് സാധ്യത കല്‍പിക്കുമ്പോള്‍ തൂക്ക് സഭ പ്രവചിച്ചത് രണ്ട് സര്‍വേകള്‍ വന്നിട്ടുണ്ട്. 165 സീറ്റുവരെ കിട്ടുമെന്നാണ് പ്രതിപക്ഷ നിരയുടെ പ്രതീക്ഷ. എന്നാല്‍ ജയിച്ച് വരുന്ന എംഎല്‍എമാരെ പിടിച്ച് നിര്‍ത്താനാവുമോ എന്ന കാര്യത്തില്‍ അവർക്കു സംശയമുണ്ട്. അതുകൊണ്ടു മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറമാറ്റം തടയാന്‍ പ്രതിപക്ഷ സഖ്യം പദ്ധതി തയ്യാറാക്കി. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി ആരാവുമെന്ന് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴ കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ആളുണ്ടാവുമെന്ന തിരിച്ചറിവിലാണ് റിസോര്‍ട്ടിലേക്ക് എംഎല്‍എ മാറ്റാനുള്ളപദ്ധതി തയ്യാറാവുന്നത്. 2019-ല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപി ബന്ധം അവസാനിപ്പിച്ച പാര്‍ട്ടിയാണ് ശിവസേന. എന്നിട്ടും ഇത്തവണ ഭൂരിപക്ഷം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാവുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.
Maharashtra Election Results >>