Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA-യുടെ റെയ്‌ഡ്‌; 4 പേർ കസ്റ്റഡിയിൽ.
എൻഐഎ NIA

മലപ്പുറം മഞ്ചേരിയിൽ SDPI പ്രവർത്തകരുടെ വീടുകളിൽ NIA-യുടെ റെയ്‌ഡ്‌; 4 പേർ കസ്റ്റഡിയിൽ.

by Editor
Send your news and Advertisements

മലപ്പുറം: മലപ്പുറം മഞ്ചേരിയിലെ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പരിശോധന. എസ് ഡി പി ഐ ബ്രാ‍ഞ്ച് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണ്. അഞ്ച് വീടുകളിലാണ് പരിശോധന നടന്നത്.

കൊച്ചി എൻഐഎ ഓഫീസിലെ സംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖില്‍ എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.

You may also like

error: Content is protected !!