Sunday, August 31, 2025
Mantis Partners Sydney
Home » മമ്മൂട്ടിയുടെ ബസൂക്ക ഏപ്രിൽ 10-ന്.
മമ്മൂട്ടിയുടെ ബസൂക്ക ഏപ്രിൽ 10-ന്.

മമ്മൂട്ടിയുടെ ബസൂക്ക ഏപ്രിൽ 10-ന്.

by Editor

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക വിഷുവും ഈസ്റ്ററും ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക.

തിയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡീനോ ഡെന്നിസ്. ഒരു ഗെയിമിൻ്റെ ത്രില്ലർ സ്വഭാവം ആദ്യാവസാനം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ആദ്യമാണെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം), ദിവ്യാപിള്ള, ഐശ്വര്യാ മേനോൻ, സ്‌ഫടികം ജോർജ്ജ് എന്നിവരും മറ്റുപ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം -സയിദ് അബ്ബാസ്. ഛായാഗ്രഹണം -നിമേഷ് രവി. എഡിറ്റിംഗ് -നൗഫൽ അബ്ദു‌ള്ള. കലാസംവിധാനം -അനീസ് നാടോടി. മേക്കപ്പ് -ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറകർ -സുജിത്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ് -ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു. ജെ. പിആർഒ -വാഴൂർ ജോസ്. ഫോട്ടോ -ബിജിത്ത് ധർമ്മടം

Send your news and Advertisements

You may also like

error: Content is protected !!