Wednesday, July 30, 2025
Mantis Partners Sydney
Home » ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്
ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്

ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ്

by Editor

ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരെ സർക്കാർ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വർധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സർക്കാർ നിലപാട് കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ്‌ തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്റെ വിമർശനം. ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ മലയോര കർഷകർക്ക് ഒന്നുമില്ലെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. കൃഷിഭൂമിയുടെ നികുതി വർദ്ധിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആദായ മാർഗമായി മന്ത്രി കരുതുന്നുണ്ടെങ്കിൽ നിങ്ങൾ കർഷകനെ മാനിക്കുന്നില്ല എന്നാണ് അർത്ഥം. കർഷകന്റെ മഹത്വം അറിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!