Friday, October 17, 2025
Mantis Partners Sydney
Home » ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കി മാർക്കോ മുന്നേറുന്നു.
ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കി മാർക്കോ മുന്നേറുന്നു.

ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കി മാർക്കോ മുന്നേറുന്നു.

കളക്ഷൻ 50 കോടി കടന്നു മാർക്കോ

by Editor

ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. നിലവിൽ 350 തിയറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. ബോളിവുഡിലെ പുത്തൻ റിലീസുകളെ പിന്നിലാക്കിയാണ് മാർക്കോ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. മാര്‍ക്കോ ഹിന്ദിയില്‍ ഏകദേശം 1.24 കോടി രൂപയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനായ ‘ആടുജീവിതം’ സിനിമയ്ക്കായിരുന്നു ബോളിവുഡിൽ ഇത്രയും കാലം ഒരു മലയാള സിനിമയുടെ ഹിന്ദി പതിപ്പിനുള്ള ഏറ്റവും ഉയർന്ന കളക്ഷൻ റെക്കോർഡുകൾ ഉണ്ടായിരുന്നത് (42 ലക്ഷം). ഈ റെക്കോർഡിനെ മാർക്കോ മറികടന്നു.

സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫിസില്‍ നേടിയത്. മാത്രമല്ല ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ‘മാര്‍ക്കോ’. ഈ രീതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിതം 100 കോടി കടക്കുമെന്നാണ് സൂചന. മാത്രമല്ല ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാണ് ‘മാര്‍ക്കോ’യിലൂടെ നേടുന്നത്.

മാർക്കോയ്‌ക്ക് ​ഹിന്ദി പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്‌ക്ക് നടൻ ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. മാർക്കോ താരങ്ങളായ യുക്തി തെരേജ, കബീർ ദുഹാൻ സിം​ഗ് എന്നിവരോടൊപ്പമാണ് ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളെ കണ്ടത്. ഹിന്ദി പ്രേക്ഷകർക്കിടയിൽ അധികം മുഖപരിചയം ഇല്ലാത്ത താരമായിട്ടും​ ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിച്ച വലിയ സ്വീകരണം അമ്പരിപ്പിച്ചു. അതുകൊണ്ടാണ് മുംബൈയിലെത്തി എല്ലാവരെയും നേരിട്ട് കണ്ട് നന്ദി പറയണമെന്ന് താൻ തീരുമാനിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദന് പുറമെ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!