Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു.
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു.

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു.

by Editor
Send your news and Advertisements

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. കേരളത്തിലെ അപൂർവ്വ സസ്യസമ്പത്തിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലാറ്റിൻഗ്രന്ഥം ഹോർത്തൂസ് മലബാറിക്കൂസ് നിരന്തര ഗവേഷണത്തിലൂടെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും എത്തിച്ച സസ്യശാസ്ത്രജ്ഞൻ ആണ് അദ്ദേഹം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം.

സൈലന്റ് വാലിയിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും ഡോ മണിലാല്‍ ദീർഘകാലം ഗവേഷണം നടത്തിയിരുന്നു. സസ്യശാസ്ത്ര ഗവേഷണ രംഗത്ത് ഡോ. കെ.എസ് മണിലാൽ പിൻതലമുറയ്‌ക്ക് നൽകിയ വലിയ സംഭാവനയായിരുന്നു ഹോർത്തൂസ് മലബാറിക്കൂസ് ഗവേഷണത്തിലൂടെ മലയാളത്തിലും ഇംഗ്ലീഷിലേക്കും എത്തിച്ചത്. 50 കൊല്ലത്തെ ഗവേഷണത്തിന്റെ ഫലമായിരുന്നു ഇത്. ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിന് മാത്രമായിരുന്നു ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നത്. ആദ്യം ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയ്‌ക്ക് രൂപം നൽകിയ ശേഷമാണ് ഡോ. കെ.എസ്. മണിലാൽ മലയാള പരിഭാഷയ്‌ക്ക് ശ്രമിച്ചത്.

കാട്ടുങ്ങല്‍ എ. സുബ്രഹ്മണ്യത്തിന്റെിയും കെ.കെ. ദേവകിയുടെയും മകനായി 1938 സെപ്റ്റംബര്‍ 17 ന് പറവൂര്‍ വടക്കേക്കരയില്‍ ജനനം, എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. മധ്യപ്രദേശിലെ സാഗര്‍ സർവകലാശാലയിൽ നിന്ന് 1964 ല്‍ പിഎച്ച്ഡി നേടി. 1964 ല്‍ കാലിക്കറ്റ് സെന്ററിൽ ബോട്ടണി വകുപ്പില്‍ അധ്യാപകന്‍. പിന്നീട് കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികൾ വഹിച്ചു. ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ മാനിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

You may also like

error: Content is protected !!