‘പാർട്ണേഴ്സ്’ സൈന പ്ലേ ഓടിടിയിൽ:
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് ‘പാർട്നേഴ്സ്‘. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ ഓടിടി ട്രെയിലർ റിലീസ് ചെയ്തു. സൈന പ്ലേ ഓടിടിയിൽ ജനുവരി 31 മുതൽ റിലീസ് ചെയുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ചിത്രമാണിത്. ‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ഫോറൻസിക്’ സീ ഫൈവിൽ:
‘ഫോറൻസിക്’ എന്ന സിനിമയ്ക്കു ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിച്ച ഐഡന്റിറ്റി ഒടിടിയിലേക്ക്. ജനുവരി 31 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ജനുവരി 2-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റോയ് സിനിമയുടെ നെടുംതൂണാകുന്നു. ആലിഷയായ തൃഷ തന്റെ കഥാപാത്രത്തിന് സിനിമയില്‍ ലഭ്യമായ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
‘ബറോസ്’ ഹോട്ട്സ്റ്റാറിൽ.
മോഹൻലാൽ സംവിധാനം ചെയ്ത ത്രിഡി ഫാന്റസി ചിത്രം ‘ബറോസ്’ ഒടിടി റിലീസിനെത്തി. ജനുവരി 22 മുതൽ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനെത്തിയത്.
പണി: ജനുവരി 16: സോണി ലിവ്വ്.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചതും ജോജു തന്നെ. അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിന്റോ ജോർജും ചേർന്ന് നിർവഹിച്ചു.
റൈഫിൾ ക്ലബ്ബ്: ജനുവരി 16: നെറ്റ്ഫ്ലിക്സ്.
ആഷിഖ് അബു സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ. സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബ്ബിനെ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. വിജയരാഘവൻ, ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, അനുരാഗ് കശ്യപ്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണിത്.
ഐ ആം കാതലൻ: ജനുവരി 17: മനോരമ മാക്സ്.
നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ. ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
വിടുതലൈ 2: ജനുവരി 17: സീ 5
വിജയ് സേതുപതി, സൂരി, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രം.
സൂക്ഷ്മദർശിനി: ജനുവരി 14: ഹോട്ട്സ്റ്റാർ.
നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.