108
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 12 മരണം. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. പാക്ക് താലിബാനുമായി ബന്ധമുള്ള ജയ്ഷ് അൽ–ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. ഫെബ്രുവരി 28-ന്, ഇതേ പ്രവിശ്യയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ചാവേർ ബോംബ് സ്ഫോടനമുണ്ടായിരുന്നു. താലിബാൻ അനുകൂല പുരോഹിതൻ ഹമീദുൽ ഹഖ് ഹഖാനിയും നാല് അനുയായികളും കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പാക്കിസ്ഥാൻ വീണ്ടും വിഭജനത്തിന്റെ വക്കിലോ? ബലൂചിസ്ഥാനിൽ നിന്ന് പാക് സേന പിന്മാറുന്നോ?