108
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ സ്വദേശിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് സ്വരാജ്. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം.