Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » നടൻ രവികുമാർ അന്തരിച്ചു.
നടൻ രവികുമാർ അന്തരിച്ചു.

നടൻ രവികുമാർ അന്തരിച്ചു.

by Editor
Send your news and Advertisements

തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു. സംസ്കാരം ചെന്നൈയിലെ പോരൂരിൽ നാളെ നടക്കും.

തൃശൂർ സ്വദേശിയാണ് രവികുമാർ. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. 1970 -കളിലും 80 -കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്.

ഉല്ലാസ യാത്ര (1975) എന്ന ചിത്രത്തിൽ നടനായിട്ടായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. അങ്ങാടി, അവളുടെ രാവുകൾ, നീലത്താമര, സൈന്യം, കള്ളനും പൊലീസും തുടങ്ങിയവ അദ്ദേഹം പ്രധാന വേഷത്തിലെത്തിയ സിനിമകളാണ്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

You may also like

error: Content is protected !!