Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ധ്യാൻ ശ്രീനിവാസന്റെ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’; ട്രെയിലർ എത്തി.
ധ്യാൻ ശ്രീനിവാസന്റെ 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍'; ട്രെയിലർ എത്തി.

ധ്യാൻ ശ്രീനിവാസന്റെ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’; ട്രെയിലർ എത്തി.

by Editor
Send your news and Advertisements

മലയാളത്തിന്റെ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ യൂണിവേഴ്‌സിൽ നിന്നുള്ള ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സൈക്കോ കോമഡി ത്രില്ലർ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയിലർ റിലീസ് ചെയ്തു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ധ്യാനിന്‍റെ കരിയറിലെ വേറിട്ട ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളില്‍ എത്തുക. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ ആണ് പുറത്തെത്തിയിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

മിസ്‌റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനിൽ നായകനായെത്തുന്നത് ധ്യാൻ ശ്രീനിവാസനാണ്. സിജു വിൽസൻ, കോട്ടയം നസീർ, നിർമൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായർ എന്നിവരും അമീൻ നിഹാൽ, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കലാസംവിധാനം – കോയ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോം ഡിസൈൻ – നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ – രതീഷ്. എം. മൈക്കിൾ, വീക്കെൻ്റ് ബ്ലോഗ്ബസ്റ്റർ മാനേജർ – റോജിൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സസ് – സെഡിൻ പോൾ – കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്‌ക്യൂറ എൻ്റർടെയ്ൻമെന്റ്സ്.

You may also like

error: Content is protected !!