Monday, September 1, 2025
Mantis Partners Sydney
Home » തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!… ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ.
തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!... ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ.

തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!… ഉണ്ണിയെക്കുറിച്ച് ഡോ. സൗമ്യ സരിൻ.

by Editor

ബോക്സോഫീസിൽ ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രം മാർക്കോ തകർത്തോടുകയാണ്. നിരവധിപേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. താരം അനുഭവിച്ച അവഗണനയെ കുറിച്ചും ഹേറ്റ് ക്യാമ്പയിനുകളെ കുറിച്ചും ഡോ. സൗമ്യ സരിൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

… ഇത് അയാൾ നമുക്ക് തരുന്ന ഒരു statement ആണ്… എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല.— സൗമ്യ കുറിച്ചു…

കുറിപ്പിന്റെ പൂർണ്ണരൂപം.

മാർക്കോ കണ്ടില്ല.
കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല.
എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്. Over violence എനിക്ക് താല്പര്യമുള്ള മേഖല അല്ല.
പക്ഷെ മാർക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാൾ ഉപരി ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ്‌ അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും.
എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്.
തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!
അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവൻ. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളിൽ പോലും hate campaign വഴി പൊതുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവൻ! മേപ്പടിയാൻ തന്നെ ഉദാഹരണം.
ഇത് അയാൾ നമുക്ക് തരുന്ന ഒരു statement ആണ്… എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്…
ഒരു കാര്യം പറയാതെ പോകുന്നത് നമ്മൾ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും…
അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല.
He defenitely deserved better!
He defenitely deserves respect!

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണിത്.

Send your news and Advertisements

You may also like

error: Content is protected !!