Saturday, August 2, 2025
Mantis Partners Sydney
Home » ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദ​ഗ്ധർ.
ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദ​ഗ്ധർ.

ചൈനയിലെ HMPV വ്യാപനം; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദ​ഗ്ധർ.

ജനിതകമാറ്റം സംഭവിച്ചിച്ചെങ്കിൽ പേടിക്കേണ്ട കാര്യമില്ല.

by Editor

കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV) വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ ഹ്യുമൺ മെറ്റന്യൂമോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചിച്ചെങ്കിൽ പേടിക്കേണ്ട കാര്യമില്ല. 20 വർഷമായി ഈ വൈറസ് നമുക്കിടയിലുണ്ട്. ശൈത്യകാലത്താണ് ഇതിന്റെ വ്യാപനമുണ്ടാകുന്നത്. സാധാരണ വൈറൽ പനി, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളോടെ 2 മുതൽ 5 ദിവസത്തിനുള്ളിൽ ഇത് സ്വയം അപ്രത്യക്ഷമാകും. 5 വയസ്സിന് താഴെയുള്ള കുട്ടികളെയും വയോധികരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. രോഗം ബാധിച്ച് വ്യക്തിയുമായി സമ്പർക്കം, മലിനമായ പ്രതലങ്ങളിലെ സ്പർശനം എന്നിവയുടെയാണ് വൈറസ് പകരുന്നത്. ചെറിയ ശതമാനത്തിന് (5-16 ശതമാനം) ന്യുമോണിയായി മാറാൻ സാധ്യതയുണ്ട്.

ഇന്ത്യൻ ജനസംഖ്യയുടെ 4 മുതൽ 15 ശതമാനം വരെ ആളുകളിൽ എച്ച്എംപിവിക്കെതിരെ ആൻ്റിബോഡികൾ ഉണ്ട്. അതിനാൽ നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരിയ അണുബാധയായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മരണനിരക്ക് തീരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Send your news and Advertisements

You may also like

error: Content is protected !!