ഏതു കാര്യത്തിനും എടുത്തുചാടി പ്രവർത്തിക്കുന്ന ആളുകളെ സമൂഹത്തിലെവിടെയും കാണുവാൻ സാധിക്കുമല്ലോ. അതിന്റെ അനന്തരഫലം നല്ലതായിരിക്കുമെന്ന് കാണുന്നില്ല. കണ്ണടച്ചു കാര്യങ്ങളിൽ പ്രവേശിച്ചു ആപത്തിൽ അകപ്പെടുന്ന സമ്പ്രദായത്തെ കാണിക്കുന്ന ഒരു ന്യായം പുരാധന കേരള സമൂഹത്തിൽ വഴികാട്ടിയായി ഉണ്ടായിരുന്നു. അതിനെ ‘അന്ധ ഗോലാംഗൂല ന്യായം’ എന്നാണ് വിളിക്കുന്നത്. അതിൽ വികൃതിയായ മനുഷ്യനോട് വഴി ചോദിക്കുന്ന കുരുടന്റെ അവസ്ഥ സൂചിപ്പിക്കുന്നു. വികൃതിയായ മനുഷ്യന്റെ നിർദ്ദേശം കേട്ടു ബഹളിയായ കാളയുടെ വാൽ പിടിച്ച കുരുടന്റെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
‘അന്ധ പംഗു ന്യായം‘ അനുസരിച്ചു ഭിന്ന ശേഷിക്കാരായ ഒരു കുരുടനും ഒരു മുടന്തനും പരസ്പരം സഹായികളായപ്പോൾ അവർക്കു ലഭിച്ചത് പുതിയൊരു അനുഭവമാണ്. ഇവിടെ കുരുടൻ മുടന്തനെ തോളിലേറ്റുന്നു. തോളിലിരുന്നു മുടന്തൻ വഴികാണിക്കുന്നു. രണ്ടുപേരും അപകടം കൂടാതെ സമയം അധികം എടുക്കാതെ അവരുടെ കാര്യങ്ങൾ നിർവഹിക്കുന്നു. ഇന്നത്തെ തലമുറയും മനസ്സിലാക്കേണ്ട രണ്ടു ന്യായങ്ങൾ.
സാമൂവൽ ജോൺസൺ
“അനുകരണംകൊണ്ട് ആരും മഹത്വം നേടിയിട്ടില്ല”
“യാത്ര കഴിഞ്ഞു വിജ്ഞാനവുമായി മടങ്ങണമെങ്കിൽ ഉള്ള വിജ്ഞാനം കൂടെക്കൊണ്ടു പോകണം”
“ദൃഷ്ടാന്തം സിദ്ധാന്തത്തേക്കാൾ ഫലപ്രദമാണ്”
സാരതുഷ്ട്രർ
“മതത്തിന്റെ ഉണ്മ സ്ഥിതിചെയ്യുന്നത് അതിന്റെ ധാർമിക ഗൗരവത്തിലാണ്, കേവലം സാങ്കല്പിക മൂല്യം മാത്രമുള്ള സദാചാര വിധികളിലല്ല”
“മതത്തിന്റെ മൂല്യം നിലകൊള്ളുന്നത് നല്ല ചിന്തകളും നല്ല വാക്കുകളും നല്ല പ്രവൃത്തികളും നിറഞ്ഞ ജീവിതം നയിക്കുന്നതിനു മനുഷ്യനെ ശക്തനാക്കുന്നതിലാണ്”
സാധു സുന്ദർസിംഗ്
“ഭൂമിയിൽ ഒഴിച്ച വെള്ളം പോലെയാണ് നമ്മുടെ ദിവസങ്ങൾ. അവ തിരിച്ചു കിട്ടില്ല. ദിവസങ്ങൾ നഷ്ടമാക്കാതെ ഫലം കൊടുക്കുന്ന ജീവിതമാക്കുക”
സാന്റ് പീനെ
“രാജ്യസ്നേഹം സംസ്കരിച്ചതിന്റെ നിഴലുകളാണ് പാർട്ടി പതാകകൾ”
സിഡ്നി
“എല്ലാ വിജ്ഞാനത്തിന്റെയും ലക്ഷ്യം മഹത്തായ പ്രവൃത്തികളാവണം”
സിസ്‌വേ
“സ്വയം നൽകുന്ന മാതൃകയാണ് ഏറ്റവും നല്ല ഉപദേശം”
“ജനങ്ങളുടെ സത്യസന്ധതയാണ് പരമമായ നിയമം”
“യുവാക്കളെ കൂടാതെ രാഷ്ട്രം ഇല്ല. വൃദ്ധരെ കൂടാതെ മഹത്തായ രാഷ്ട്രമില്ല”
“സാഹസം യുവത്വത്തിന്റെയും, വിവേകം വാർദ്ധക്യത്തിന്റെയും ദാസരാണ്”
“രണ്ടു തവണ ഒരേ കല്ലിന്മേൽ തട്ടി വീഴുന്നത് നാണക്കേടാണ്”
സിമ്മൺസ് സി.
“നല്ല ഉദ്ദേശ്യങ്ങൾക്ക് വേഗം ക്ഷതം ഏൽക്കുന്നു”
“ചിലർ ആദ്യം പ്രവർത്തിക്കുന്നു, പിന്നീട് ചിന്തിക്കുന്നു. പിന്നെ എന്നെന്നേക്കുമായി പശ്ചാത്തപിക്കുന്നു”
സിംസ്
“മനുഷ്യന്റെ യഥാർത്ഥ സ്ഥാനം ഏകാന്തതയിലല്ല, സമൂഹത്തിലാണ്”
സെനക്കാ
“മനുഷ്യർ കാണുന്ന മാതൃക, കേൾക്കുന്ന ഉപദേശങ്ങളെക്കാൾ വിശ്വസനീയമാണ്”
“ഉപകാരം ചെയ്തവർ മിണ്ടാതിരിക്കണം. ഉപകാരം സ്വീകരിച്ചവർ വിളിച്ചു പറയണം”
“എല്ലാ ക്രൂരതയും ദുർബലതയിൽനിന്ന് ഉദയംകൊള്ളുന്നതാണ്”
സെർവാന്റിസ്
“നിങ്ങൾക്കു നേടാൻ കഴിയുന്ന ഒന്നിനുവേണ്ടിയും നിങ്ങൾ യാചിക്കരുത്”
“സംഗീതമെവിടെയുണ്ടോ അവിടെ തിന്മയ്ക്കും പാപത്തിനും കാലുകുത്താനാവില്ല”
സെൽഡൻ
“സ്വാർത്ഥതകൊണ്ടു പുരുഷനും ചാപല്യംകൊണ്ട് സ്ത്രീയും തെറ്റുകൾ ചെയ്യുന്നു”
സൈറസ്
“ഉയർന്ന നിലയിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും താണനിലയിൽ നിന്നാരംഭിക്കുക”
“ആത്മവിശ്വാസം ആത്മാവിനെപ്പോലെയാണ്, ഒരിക്കൽ പോയിക്കഴിഞ്ഞാൽ പിന്നെ ഒരിക്കലും തിരിച്ചുവരില്ല”
“അവസരങ്ങളെപ്പറ്റി ഏറെ ആലോചിക്കാൻ തുടങ്ങിയാൽ അതിനിടെ പല അവസരങ്ങളും നിങ്ങളറിയാതെ കടന്നുപോകും”
“നല്ലവരാരും പെട്ടെന്നു സമ്പന്നരാവുന്നില്ല”
സോഫോക്ലിസ്
“ദയ ദയയെ ജനിപ്പിക്കുന്നു”
“സ്വയം സഹായിക്കാത്ത ആരെയും സ്വർഗം സഹായിക്കാറില്ല”
സോക്രട്ടീസ്
“ഏറ്റവും കുറച്ചു സാധനങ്ങൾക്കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ഏറ്റവും വലിയ സമ്പന്നൻ. കാരണം, തൃപ്തിയാണ് ഏറ്റവും വലിയ ധനം”
“ലോകത്തെ ഇളക്കുവാൻ ആഗ്രഹിക്കുന്നവൻ ആദ്യം സ്വയം ഇളകട്ടെ”
“ഒരു നല്ല കർഷകൻ ആദ്യം ഇളംചെടികളെയാണ് ശുശ്രുഷിക്കുക”
“ചോദ്യം ചെയ്യപ്പെടാതെയുള്ള ജീവിതം അഭികാമ്യമല്ല”
സോമർസെറ്റ് മോം
“മനുഷ്യൻ ബുദ്ധിപൂർവം ഭക്ഷിക്കുകയും ബുദ്ധിശൂന്യമായി സംസാരിക്കുകയും ചെയ്യുന്നതു ഡിന്നർ സമയത്താണ്”
സോളമൻ
“വേനൽക്കാലത്തു ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിമാൻ, കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ”
“ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു”
“വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല’, അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ”
“വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻ മൂക്കുത്തിപോലെ”
“ജ്ഞാനികളോടുകൂടെ നടക്ക, നീയും ജ്ഞാനിയാകും’, ഭോഷന്മാർക്ക് കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും”
“മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, കഠിന വാക്കോ കോപത്തെ ജനിപ്പിക്കുന്നു”
“നാശത്തിനു മുമ്പേ ഗർവ്വം, വീഴ്ചക്കു മുമ്പേ ഉന്നതഭാവം”
“കലഹത്തോടുകൂടി ഒരു വീടുനിറയെ യാഗഭോജനത്തിലും, സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്”
“ആത്മ സംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെ ആകുന്നു”
“പക്ഷി കാൺകെ വല വിരിക്കുന്നത് വ്യർത്ഥമല്ലോ”
സാം ഹാരിസൺ
“ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും എനിക്കിങ്ങനെ വന്നല്ലോ എന്നു പറഞ്ഞു ഞാൻ ഒരിക്കലും എന്നോട് സഹതപിക്കില്ല”
സ്വാമി രാമതീർത്ഥ
“ഒരു വിത്തു വൃക്ഷമായിത്തീരുന്നതിനു സ്വയം നശിക്കുന്നു. പരിപൂർണമായ ആത്മ ത്യാഗമാണ് ജ്ഞാന ലബ്ധിക്കുള്ള ശരിയായ വഴി”
സ്വിങ്ങ് ഡി.
“ജോലിക്കുശേഷമുള്ള വിശ്രമമാണ് ഏറ്റവും ആശ്വാസകരമായിട്ടുള്ളത്. വിശ്രമം ഒരു ലക്ഷ്യമാക്കിയാൽ സുഖത്തിനുപകരം അസുഖം ഉണ്ടാകും”
സ്വീഡൻ ബോർഗ്
“വെളിച്ചം പ്രകാശിപ്പിക്കുവാൻ രണ്ടു മാർഗമേ ഉള്ളൂ. ഒന്നുകിൽ വിളക്കായിരിക്കുക. അല്ലെങ്കിൽ കണ്ണാടിയായി വെളിച്ചം പ്രതിഫലിപ്പിക്കുക”
തുടരും….