ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വർമ്മയും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീയുടെ ചിത്രങ്ങൾ ചെഹൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്നു നീക്കം ചെയ്തിട്ടുണ്ട്. ദമ്പതികളുടെ അടുത്ത സുഹൃത്തുക്കൾ ഇവരുടെ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവും ചഹലും ധനശ്രീയും തമ്മില്‍ പ്രശ്നങ്ങളുള്ളതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്നും ആരും വിശ്വസിക്കരുതെന്നും ചഹൽ അന്ന് പ്രതികരിച്ചിരുന്നു.
2020 ഡിസംബർ 11നാണ് ധനശ്രീയും യുസ്‌വേന്ദ്ര ചാഹലും വിവാഹിതരാകുന്നത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് ധനശ്രീയുടെ ഡാൻസ് സ്കൂളിൽ നൃത്തം പഠിക്കാനായി ചേർന്ന ചെഹൽ, പിന്നീട് അവരുമായി പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ചെഹൽ ഇന്ത്യയ്ക്കു വേണ്ടി ഒടുവിൽ കളിച്ചത്. ഐപിഎൽ മെഗാലേലത്തിൽ താരത്തെ പഞ്ചാബ് കിങ്സ് 18 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു സ്പിൻ ബോളർക്കു ലഭിക്കുന്ന ഉയർന്ന തുകയാണ് ഇത്.