143
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്‌ഡിനെത്തിയത്. ഇഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഗോകുലം ഗോപാലനോ ഇഡി വൃത്തങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫെമ നിയമം ലംഘിച്ച് ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്‌ഡ് നടക്കുന്നതെന്നാണ് വിവരം.