91
കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ (39) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. അപകടത്തിൽപ്പെട്ട ജിൻസിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 26 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ ആണ് തിരയിൽപ്പെട്ടത്. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരും മത്സ്യത്തൊഴിലാളികളുമാണു രക്ഷാപ്രവർത്തനം നടത്തിയത്.