ഇന്ത്യയിലേക്ക് മറ്റൊരു ചെസ് കിരീടം കൂടി. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. ന്യൂയോർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പതിനൊന്നാം റൗണ്ടിൽ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ നേട്ടം. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലായിരുന്നു പോരാട്ടം. ഇതോടെ രണ്ടു തവണ ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഹംപിക്ക് സ്വന്തമായി. ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി 2019 -ൽ മോസ്കോയിലും കിരീടം നേടിയിരുന്നു. ഇതോടെ ദൊമ്മരാജു ഗുകേഷിനു പിന്നാലെ ഇന്ത്യയിലേക്ക് ഈ വർഷം ലോകചെസ് കിരീടമെത്തിക്കുന്ന രണ്ടാമത്തെ താരമായി ഹംപി.

കൊനേരു ഹംപിക്ക് ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം.
164