കൊച്ചി: കൊച്ചിയിൽ അരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദാണ് 500 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടിൽ രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ഡാൻസാഫും പൊലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. കുടിവെള്ള വിതരവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവരുന്നയാളാണ് മുഹമ്മദ് നിഷാദ്. കൂട്ടുപ്രതി ഷാജിയെ കഴിഞ്ഞ ദിവസം ആലുവയിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പൊലീസ് പ്രതിയിലേക്കെത്തിയത് എന്നാണ് സൂചന. 20 ലക്ഷം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
മരടിൽ 5 ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് 47 ഗ്രാം എംഡിഎംഎയും പിടികൂടി. മരടിയിൽ ഹെറോയ്നുമായി രണ്ട് അസാം സ്വദേശികളാണ് പിടിയിലായത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികൾ പിടിയിലാകുന്നത്.