Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ; പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ല.
കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ; പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ല.

കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ; പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ല.

by Editor
Send your news and Advertisements

കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് ഒരുകാരണവശാലും കേന്ദ്ര അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ബദൽ പദ്ധതിയെക്കുറിച്ച് കേന്ദ്രവുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞു. ജനങ്ങൾക്കും പരിസ്ഥിതിക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്തതാണ് ബദൽ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇ.ശ്രീധരൻ.

കെ റെയിൽ ഉപേക്ഷിച്ചുവെന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാൽ ജാള്യത മൂലമാണ് അത്തരമൊരു നീക്കവുമായി കേരളം മുന്നോട്ടുപോകാത്തതെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്ത് സെമി സ്പീഡ് റെയിൽ പദ്ധതി നിർദേശം നടപ്പാക്കാനാണു ശ്രമിക്കേണ്ടത്. ഇതിന് സ്ഥലമേറ്റെടുപ്പ് കുറവാണെന്നും പരിസ്ഥിതിപ്രശ്നങ്ങൾക്ക് വഴിവെക്കാത്തതാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

You may also like

error: Content is protected !!