75
കൊച്ചി: വിവാഹ സത്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കണമെന്നതും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കാനാകും? എന്നതിനെക്കുറിച്ചും ഹൈക്കോടതി ചോദ്യമുയർത്തി.സംസ്ഥാനത്തെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടയിലായിരുന്നു ഈ നിർദ്ദേശം.