Sunday, August 31, 2025
Mantis Partners Sydney
Home » കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എന്തുകൊണ്ട് നടപടിയില്ല? ഇങ്ങനെ പോയാൽ സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി.
ഹൈക്കോടതി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എന്തുകൊണ്ട് നടപടിയില്ല? ഇങ്ങനെ പോയാൽ സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി.

by Editor

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ട് എന്ന് കോടതി ചോദിച്ചു. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ.സിങ് പരാമർശിച്ചു.

സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്നത്? കരുവന്നൂർ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു.

സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. കേസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. ഇനിയും 3 മാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കൂ എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!