Thursday, July 31, 2025
Mantis Partners Sydney
Home » കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവിസ്!
കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവിസ്!

കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ കേരളത്തിലെത്തിക്കാൻ ശ്രീ ഗോകുലം മൂവിസ്!

by Editor

ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്. നിർമ്മാണ രംഗത്തും വിതരണ രംഗത്തും ഒരുപോലെ ശോഭിക്കുന്ന ശ്രീ ഗോകുലം മൂവിസ് ജയ്ലർ, ജവാൻ, ലിയോ, വേട്ടയൻ തുടങ്ങി വമ്പൻ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് ശ്രീ ഗോകുലം മൂവീസിനു വേണ്ടി വിതരണ ചുമതല നിർവഹിക്കുന്നത്.

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരൻ ഒക്ടോബർ 31-ന് തീയേറ്ററുകളിൽ എത്തും. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട മുകുന്ദ്, തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്. 2014-ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി.

മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വാർത്താ പ്രചരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Send your news and Advertisements

You may also like

error: Content is protected !!