Thursday, July 31, 2025
Mantis Partners Sydney
Home » കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍
കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍

by Editor

കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ മാരകലഹരി മരുന്നായ എംഡിഎംഎയുമായി പിടികൂടി. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

പോലീസ് സംഘം വീട് വളഞ്ഞെങ്കിലും പ്രതികള്‍ ആദ്യം വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്. തുടര്‍ന്ന് വീടിനകത്ത് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പ്രദേശത്ത് വില്‍പ്പന നടത്താനായാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവുയന്ത്രവും കണ്ടെടുത്തതായി പൊലീസ് പറയുന്നു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ക്ലോസറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!