ഓസ്ട്രേലിയയിൽ ഉള്ള എല്ലാ വടംവലി ടീമുകളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയൻ ടഗ് ഓഫ് വാർ അസോസിയേഷൻ രൂപീകൃതമാവുന്നത്.
മലയാളികൾക്കിടയിൽ എന്നപോലെ മറുനാട്ടുക്കാർക്കിടയിലും, വളരെയധികം ജനപ്രീതി നേടിയ കായിക മാമാങ്കമായി ഇന്ന് വടംവലി മാറിയിരിക്കുന്നു. വരും കാലങ്ങളിൽ വടംവലിയുടെ പ്രാധാന്യവും, സ്വീകാര്യതയും, ജനപ്രീതിയും കണക്കിലെടുത്ത് വടംവലിക്ക് ഒരു ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നതിനും, ഓസ്ട്രേലിയയുടെ മണ്ണിൽ വടംവലിക്ക് പുത്തുനുണർവ് നൽകുക എന്ന ലക്ഷ്യവും മുൻനിർത്തിയാണ് ഓസ്ട്രേലിയൻ ടഗ ഓഫ് വാർ അസോസിയേഷൻ രൂപീകൃതമാവുന്നത്.
ഓസ്ട്രേലിയയയുടെ വിവിധഭാഗങ്ങളിലായി ഇരുപത്തഞ്ചോളം ടീമുകളാണ് ഇതിനകം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് മത്സരങ്ങൾ വിജയകരമായി വിവിധ അസോസിയേ ഷനുകൾ മുൻകയ്യെടുത്ത് നടത്തപ്പെടുകയുായി. അതുകൊണ്ട് തന്നെ ഒരു പ്രാരംഭഘട്ട മെന്നോണം, ഇൻറർനാഷണൽ ടഗ് ഓഫ് വാർ അസോസിയേഷൻ്റെ നിർദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു കൊണ്ട് ഓസ്ട്രേലിയൻ ടഗ് ഓഫ് വാർ അസോസിയേഷൻ രൂപികൃതമാവുന്നത്.
ഓസ്ട്രേലിയൻ ടഗ്” ഓഫ് വാർ അസോസിയേഷൻ രൂപീകൃതമാവുന്നതോടെ വരും കാലങ്ങളിൽ നടത്തപ്പെടുന്ന വടംവലി മൽസരങ്ങൾക്ക് നിലവിലുള്ള എല്ലാ ടീമുകളെയും ഏകോപിപ്പിച്ചുകൊണ്ട് പൊതുവായ മാർഗ്ഗനിർദേശങ്ങളും, ഏകീകൃത നിയമങ്ങളും പ്രദാനം ചെയ്യുവാൻ ഓസ്ട്രേലിയൻ -ഗ് ഓഫ് വാർ അസോസിയേഷൻസാധിക്കുന്നതാണ്. ഇത് മൽത്സരങ്ങളുടെ സുഗമമായ നടുത്തിപ്പിന് സംഘാടകർക്ക് മുതൽക്കൂട്ടവുന്നതുമാണ്.
ഒരു പുതിയ തുടക്കമെന്നോണം ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വടംവലിയുമായി നിരന്തരം ഇടപെടുന്ന ആളുകളെ സമന്വയിപ്പിച്ച് ഒരു താത്‌കാലിക കമ്മിറ്റി രൂപീകരിക്കുന്നു