ലോസ് ഏഞ്ചൽസ്: 97-ാമത് അക്കാദമി അവാർഡുകൾ ഇന്ന് (3 -3 -2025) പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം നടക്കുക. ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആദ്യമായി ഓസ്കാർ അവാർഡ് ചടങ്ങിന് അവതാരകനാകുന്നു.
ഇന്ത്യൻ സമയം പുലർച്ചെ 5:30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്‌സ്റ്റാറിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
മികച്ച ചിത്രത്തിനായി മത്സരിക്കുന്നവർ
- അനോറ
- ദി ബ്രൂട്ടലിസ്റ്റ്
- എ കംപ്ലീറ്റ് അൺനോൺ കോൺക്ലേവ്
- ഡ്യൂൺ: രണ്ടാം ഭാഗം
- എമിലിയ പെരസ്
- ഐ ആം സ്റ്റിൽ ഹിയർ
- നിക്കൽ ബോയ്സ്
- ദി സബ്‌സ്റ്റൻസ്
- വിക്കഡ്
മികച്ച സംവിധായകനുള്ള നോമിനേഷനുകൾ
- ജാക്വസ് ഓഡിയാർഡ് (എമിലിയ പെരസ്)
- സീൻ ബേക്കർ (അനോറ)
- ബ്രാഡി കോർബറ്റ് (ദി ബ്രൂട്ടലിസ്റ്റ്)
- കോറലി ഫാർഗേറ്റ് (ദി സബ്‌സ്റ്റൻസ്)
- ജെയിംസ് മാൻഗോൾഡ് (എ കംപ്ലീറ്റ് അൺനോൺ)
മികച്ച നടിക്കുള്ള നോമിനേഷൻ
- സിന്തിയ എറിവോ (വിക്കഡ്)
- കാർല സോഫിയ ഗാസ്കോൺ (എമിലിയ പെരസ്)
- മിക്കി മാഡിസൺ (അനോറ)
- ഡെമി മൂർ (ദി സബ്‌സ്റ്റൻസ്)
- ഫെർണാണ്ട ടോറസ് (ഐ ആം സ്റ്റിൽ ഹിയർ)
നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ച കാർല സോഫിയ ഗാസ്കോൺ ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നുള്ള അഭിനേത്രിയാണ്. അവാർഡ് നേടിയാൽ ഓസ്കർ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതപ്പെടും.
മികച്ച നടൻമാരുടെ നോമിനേഷനുകൾ
- അഡ്രിയൻ ബ്രോഡി (ദി ബ്രൂട്ടലിസ്റ്റ്)
- തിമോത്തി ഷലമേ (എ കംപ്ലീറ്റ് അൺനോൺ)
- കോൾമൻ ഡൊമിംഗോ (സിംഗ് സിംഗ്)
- റെയ്ഫ് ഫൈൻസ് (കോൺക്ലേവ്)
- സെബാസ്റ്റ്യൻ സ്റ്റാൻ (അപ്രന്റീസ്)
ഈ വർഷത്തെ ഓസ്കർ അവാർഡുകൾ ഏറെ വെല്ലുവിളികളുടെയും മികവുറ്റ സിനിമകളുടെയും കലാവിസ്മയമായ മത്സരരംഗമാണ്. ആകാംക്ഷയ്‌ക്കൊടുവിൽ ഇന്ന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും!