Sunday, August 31, 2025
Mantis Partners Sydney
Home » ഒരു ക്രിസ്തുമസ് ഗാനം
ഒരു ക്രിസ്തുമസ് ഗാനം

ഒരു ക്രിസ്തുമസ് ഗാനം

by Editor

ഹല്ലേലുയ്യാ…
ഹല്ലേലുയ്യാ…
ഹല്ലേലുയ്യാ…

ബേത്ലഹേമിലെ
കാലിത്തൊഴുത്തിൽ
നാഥൻ പിറന്നൂ…
പാരിടത്തിന് ശാന്തിയേകാൻ
നാഥൻ പിറന്നൂ…

ഗ്ലോറിയാ…ഗ്ലോറിയാ …

പുഞ്ചിരി തൂകി
മണ്ണും വിണ്ണും
മന്നനെ എതിരേറ്റൂ…
ഗോശാല തന്നിൽ
മാലാഖമാർ…
ദൈവതനുജനെ
ആരാധിച്ചൂ…
ഗ്ലോറിയാ…ഗ്ലോറിയാ…

മേരിതന്നുദരമാം പുൽത്തൊട്ടിലിൽ വചനം മാംസമായവതരിച്ചൂ…
മാനുഷപാപം
നീക്കിടുവാനായ്
മണ്ണിൻ്റെ രക്ഷകൻ
ഭൂജാതനായ്…
ഗ്ലോറിയാ…ഗ്ലോറിയാ…

അജപാലകർ തൻ
കാതുകളിൽ
അലയടിച്ചെത്തിയ മഹദ്വചനം,
രാജനെ കണ്ടു വണങ്ങീടുവാൻ
കാലിത്തൊഴുത്തി
ലേക്കാനയിച്ചൂ…
ഗ്ലോറിയാ…ഗ്ലോറിയാ…

വിസ്മയമായൊരു
പൊൻതാരകം
പൊലിയാത്ത സൂനുവാ
യുദിച്ചുയർന്നൂ…
വഴിവിളക്കായതു
പ്രഭ ചൊരിയേ,
കാഴ്ചയുമായ്
നൃപരെത്തിയല്ലോ…
ഗ്ലോറിയാ…ഗ്ലോറിയാ…

മാലാഖമാരൊപ്പം
മാലോകരും
ദൈവതനുജന്
സ്തുതി പാടീ…
അമ്മാനുവേലവ
നിന്നുമെന്നും
ഏവർക്കും
നിത്യപിതാവായീ…

ഹല്ലേലുയ്യാ…
ഹല്ലേലുയ്യാ…
ഹല്ലേലുയ്യാ…

ഷൈലാ ബാബു

Send your news and Advertisements

You may also like

error: Content is protected !!