Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ‘ഐ ആം കാതലന്‍’ ട്രെയിലർ പുറത്തിറങ്ങി.
'ഐ ആം കാതലന്‍' ട്രെയിലർ പുറത്തിറങ്ങി.

‘ഐ ആം കാതലന്‍’ ട്രെയിലർ പുറത്തിറങ്ങി.

by Editor
Send your news and Advertisements

സൂപ്പര്‍ ഹിറ്റായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നിവക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ.ഡി- നസ്‌ലെൻ ടീമൊന്നിച്ച ‘ഐ ആം കാതലന്‍’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവംബര്‍ 7 -നാണ് ചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹനിര്‍മ്മാണം ടിനു തോമസ്.

ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം- ശരണ്‍ വേലായുധന്‍, സംഗീതം-സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിംഗ്- ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം – വിവേക് കളത്തില്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് – സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ.

You may also like

error: Content is protected !!