81
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.