ഉത്തരാഖണ്ഡ്: കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും ഒരു കുട്ടിയും അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് അപകടം നടന്നത്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. പിന്നാലെയാണ് തകര്‍ന്ന് വീണ വാര്‍ത്ത പുറത്ത് വരുന്നത്. ഇന്ന് പുലര്‍ച്ചെ 5: 20-നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (യുസിഎഡിഎ) അറിയിച്ചു.
ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ സംഭവസ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. തീര്‍ത്ഥാടരായ ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സ്വദേശികളാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.