Wednesday, July 23, 2025
Mantis Partners Sydney
Home » ഇസ്രയേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ.
ഇസ്രയേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ.

ഇസ്രയേലില്‍ ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ.

by Editor

ടെൽ അവീവ്: ഇറാനിലെ ആണവനിലയങ്ങളിലുള്‍പ്പെടെ ഇസ്രയേൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷം രൂക്ഷമാകുന്നു. ഇറാൻ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ടെല്‍ അവീവിലാകെ കനത്ത പുക ഉയരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇറാൻ ആക്രമണത്തെ തടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഇസ്രയേല്‍ വ്യോമസേന അറിയിച്ചു. ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൽ നാല്പത്തിലതികം പേർക്ക് പരുക്കേറ്റതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍ എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ടെല്‍ അവീവില്‍ ശക്തമായ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെടുന്നു. ടെല്‍ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റര്‍ അരികെ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ പുലര്‍ച്ചെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാത്രിയിലും ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തി. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഫോര്‍ദോ ആണവകേന്ദ്രമുൾപ്പടെ ആക്രമണത്തിന് ഇരയായി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ വ്യോമസേന എക്‌സില്‍ കുറിച്ചു. ഇറാന്റെ ഹമദാനിലെയും ടബ്‌രിസിലെയും വ്യോമസേനാ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്തു എന്നും ഇറാന്റെ ഡസണിലേറെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു എന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇസ്രയേലിന്റെ പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതരും ഡ്രോൺ ആക്രമണം നടത്തി.

വ്യാഴാഴ്ച്‌ച രാത്രി ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ആദ്യ നാലു സ്‌ഥാനക്കാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്‌ഞരും കൊല്ലപ്പെട്ടു. ഇറാൻ റവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ഇറാൻ ആണവ, മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ ചാരസംഘടന മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്‌മ ചെയ്‌ത്‌ വ്യാഴാഴ്ച്‌ച രാത്രിയിലെ ആക്രമണപദ്ധതി വിജയകരമാക്കിയതെന്ന് ആണ് റിപ്പോർട്ട്.

ടെഹ്റാനിൽ പാർപ്പിടസമുച്ചയം തകർക്കപ്പെട്ടു. കുട്ടികളടക്കം 78 പേർ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെപ്പേർക്കു പരുക്കേറ്റെന്നും ഇറാൻ അറിയിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാൻ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ ആണവായുധ പദ്ധതി ഉപേക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവിഷ്യപ്പെട്ടു.

ഇറാനെതിരെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ പ്രഖ്യാപിച്ച് നെതന്യാഹു. ആണവ പ്ലാന്റുകളിൽ ഇസ്രയേൽ വ്യോമാക്രമണം.

Send your news and Advertisements

You may also like

error: Content is protected !!