താഴ്മയുടെയും വിനയത്തിന്റെയും പ്രതീകമായി യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഈ ഞായറാഴ്ച ഓശാനപ്പെരുന്നാൽ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ അത്ഭുത പ്രവർത്തികളിലും ഉപദേശങ്ങളിലും വിസ്മയിച്ച ജനം അവനിൽ വിശ്വസിക്കുന്നത് കണ്ട് പുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ അവരുടെ അടുത്തേക്ക് സക്കറിയ പ്രവാചകൻ മുകാന്ദിരം വചനം നിവർത്തിയാകേണ്ടതിനു വാഗ്ദാനം ചെയ്യപ്പെട്ട രാജാവാണ് താനെന്നുള്ള പ്രവചനം അന്വർത്ഥമാകുവാൻ കഴുതപ്പുറത്തു എഴുന്നള്ളി വന്നതിനെ ഓർമ്മിക്കുന്നതാണ് ഓശാന പെരുന്നാൾ.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. ദേവാലയങ്ങളില്‍ കുരുത്തോല വാഴ്വ്, പ്രദക്ഷിണം, വിശുദ്ധകുര്‍ബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.