Monday, September 1, 2025
Mantis Partners Sydney
Home » ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ.

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ.

by Editor

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഇതുവരെ കൊവിഡ് മൂലം മരിച്ചത് എട്ടുപേർ. കഴിഞ്ഞ ദിവസവും ഒരു രോഗി മരണപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോ‍ർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിൽ കൊവിഡ് കൃത്യമായി ടെസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് കൊവിഡ് കേസുകളിൽ വർധന കാണുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രോ​ഗങ്ങൾ ഉള്ളവരാണ് മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യേകം മുൻകരുതൽ എടുക്കേണ്ടതെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. മറ്റ് രോ​ഗങ്ങൾ ഉള്ളവർക്കാണ് കോവിഡ് വന്നാൽ ​ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും ആരോ​ഗ്യപ്രവർത്തകർ കൃത്യമായി ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കൊവിഡ് മരണത്തിൽ മഹാരാഷ്‌ട്രയ്‌ക്കൊപ്പം രാജ്യത്ത് ഒന്നാമതാണ് കേരളം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളതും കേരളത്തിലാണ്. 32 കൊവിഡ് മരണങ്ങൾ ആണ് ഈ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. നിലവിലെ സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 3758 പേ‍‍ർക്കാണ് നിലവിൽ കൊവിഡ് ഉള്ളത്. ഇതിൽ 1400 കൊവിഡ് കേസുകൾ കേരളത്തിലാണ്. മഹാരാഷ്ട്ര സർക്കാരിന്റെ കണക്ക് പ്രകാരം 506 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ദില്ലി, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

Send your news and Advertisements

You may also like

error: Content is protected !!