Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു.
മെൽബണിൽ രണ്ട് കുട്ടികൾ കുത്തേറ്റു മരിച്ചു.

ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു.

by Editor
Send your news and Advertisements

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്.

കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദിയെ പോലീസ് പിടികൂടി. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്‌ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിയുടെ അതിക്രമം.

You may also like

error: Content is protected !!