Friday, August 1, 2025
Mantis Partners Sydney
Home » ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും: യുഎസ് സർജൻ ജനറൽ
ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും: യുഎസ് സർജൻ ജനറൽ

ആൽക്കഹോൾ ഏഴുതരം കാൻസറിന് കാരണമാകും: യുഎസ് സർജൻ ജനറൽ

by Editor

വാഷിംഗ്ടൺ: ആൽക്കഹോൾ കാൻസറിന് കാരണമാകുമെന്നതിനാൽ മദ്യക്കുപ്പികളിലെ ലേബലുകളിൽ കാൻസർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്ന് യുഎസ് സർജൻ ജനറൽ. ആൽക്കഹോൾ സ്തന, വൻകുടൽ, കരൾ, അർബുദങ്ങൾക്ക് കാരണമമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ആണ് ഈ മുന്നറിയിപ്പ് എന്നാണ് അദ്ദേഹം പറയുന്നത്. പുകയിലക്കും പൊണ്ണത്തടിക്കും പിന്നിലായി അമേരിക്കയിൽ കാൻസറിന് കാരണമാകുന്ന മൂന്നാമത്തെ പ്രധാന കാരണം മദ്യപാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആൽക്കഹോൾ കുറഞ്ഞത് ഏഴ് തരം കാൻസറുകളെങ്കിലും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. അമേരിക്കയിൽ ഓരോ വർഷവും 100,000 കാൻസർ കേസുകൾക്കും 20,000 കാൻസർ മരണങ്ങൾക്കും ആൽക്കഹോൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു ജനിതക വൈകല്യങ്ങൾ സംബന്ധിച്ച നിലവിലെ മുന്നറിയിപ്പുകൾക്കൊപ്പം കാൻസർ മുന്നറിയിപ്പും നൽകണം. മദ്യപാനത്തിൻ്റെ പരിധിയെക്കുറിച്ചുള്ള നിലവിലെ മാർ​ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!