Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാൻ പരിശീലന പരിപാടി നിശ്ചയിച്ച് സർക്കാർ ഉത്തരവ്.
ആശാ വർക്കർമാർക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ

ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ നേരിടാൻ പരിശീലന പരിപാടി നിശ്ചയിച്ച് സർക്കാർ ഉത്തരവ്.

by Editor
Send your news and Advertisements

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപരോധം പൊളിക്കാൻ ഉപരോധദിവസം ആശമാര്‍ക്ക് പാലിയേറ്റീവ് ട്രെയിനിങ് നിശ്ചയിച്ച് സർക്കാർ ഉത്തരവ്. എല്ലാ ആശമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉപരോധദിവസം തന്നെ പരിശീലനം വെച്ചിരിക്കുന്നത് ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കെഎഎച്ഡബ്ല്യുഎ ആരോപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശ പ്രവർത്തകർക്ക് പരിശീലന പരിപാടി വെച്ചത്. എല്ലാ ആശ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടീസ് നൽകി.

You may also like

error: Content is protected !!