96
തിരുവനന്തപുരം : ആറ്റുകാൽ ഉത്സവത്തിനിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലറും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെ ഫോർട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പടിഞ്ഞാറേ നട വഴി ചിലരെ കടത്തിവിടാൻ കൗൺസിലർ ശ്രമിച്ചതിനെതിരെ പൊലീസ് തടയുകയായിരുന്നു. ഇതോടെ, എസ്‌ഐയുമായി തർക്കമുണ്ടായി, തുടർന്ന് സംഘർഷം വളർന്നു. സംഘർഷത്തിനിടെ രണ്ട് വനിതാ പൊലീസുകാരിൽ ഒരാൾ നിലത്തു വീണു, മറ്റൊരാളുടെ കൈക്ക് പരിക്കേറ്റു. വനിതാ പൊലീസുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് എടുത്തതായും, കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.