ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. മേയ് 23-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘നരിവേട്ട’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ, ഗാനങ്ങള്‍ എന്നിവയെല്ലാം സാമൂഹികമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റാണ്.
കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ‘നരിവേട്ട’യിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. ടൊവിനോ തോമസ്, ചേരന്‍ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. എന്‍.എം. ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ഷമീർ മുഹമ്മദ്, ആർട്ട്: ബാവ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്: അമൽ സി. ചന്ദ്രൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ: ഷെമി ബഷീർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, പിആർഒ ആന്‌ഡ് മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.