ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍
അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തിയെന്ന് മന്ത്രി സജി ചെറിയാൻ. ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും ചില മാധ്യമങ്ങൾ ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടാതെ പ്രതിപക്ഷ നേതാവിനെ സജി ചെറിയാന്‍ വെല്ലുവിളിക്കുകയും ചെയ്തു. നിങ്ങൾ എത്ര രൂപ ചിലവാക്കി, ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു, ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ എന്നുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. കൂടാതെ, ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു. ഒരു റോഡ് തന്നിട്ടുണ്ടോ, ഒരു ശൗചാലയം തന്നോ, ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപി യും കോൺഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടത്. യുഡിഎഫും ബിജെപിയും ശബരിമല വച്ച് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടു. പന്തളത്ത് നടന്നത് അയ്യപ്പ സംഗമമല്ല. ബിജെപിയുടെ സംഗമമാണ്. പങ്കെടുത്തത് ഭക്തരല്ല, ബിജെപിക്കാരാണ്. യുഡിഎഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ല എന്നും സജി ചെറിയാന്‍. കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവകയാണ്, മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണ്. പലരും കയർ എടുക്കേണ്ടി വരും. കയർ കോൺക്ലേവിന് വന്ന സ്ഥലത്ത് വച്ചാണ് ഇത് പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരും. തുടർ ഭരണം ഉറപ്പാണ്, എഴുതി വച്ചോളു എന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.